തൃശൂർ കോർപറേഷൻ ബി.ജെ.പി ഭരിക്കുന്നത് കാണാമെന്ന് സുരേഷ് ഗോപി
ഷീബ വിജയൻ
തൃശൂർ: കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ ഇപ്പോൾ തൃശൂരിൽ അന്വേഷിക്കണമെന്ന് സുരേഷ് ഗോപി എംപി. തൃശൂർ കോർപറേഷൻ ബി.ജെ.പി ഭരിക്കുന്നത് കാണാമെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിനിമയിൽ ഒരു രംഗം വരുമ്പോൾ കേരളത്തിൽ തിരുവനന്തപുരത്ത് കൈയടിച്ചാൽ എല്ലായിടത്തും അതേ കൈയടി കിട്ടും എന്ന് പറയുന്ന പോലെയാണ്. തൃശൂരിൽ കുറച്ച് പ്രാഥമികത ഇപ്പോൾ കൂടുതലാണ്. 2024 ജൂൺ നാലിനുശേഷം കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ തൃശൂർ അന്വേഷിക്കണം. ആ തൃശൂരിൽനിന്ന് ഞങ്ങൾക്ക് സത്യസന്ധമായ പൾസ് അനുഭവപ്പെടുന്നത് അതാണ് സൂചിപ്പിക്കുന്നത്. ബി.ജെ.പിയുടെ പ്രതീക്ഷ അധിഷ്ഠിതമായിരിക്കുന്നത് സ്ഥാനാർഥികളുടെ ബലത്തിലാണ്. കൃത്യമായ സ്ഥാനാർഥികളെ കൊടുത്താൽ തൃശൂർ കോർപറേഷൻ ബി.ജെ.പി ഭരിക്കുന്നത് കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു.
adsadsdsa
