കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9,11 തീയതികളില്‍; വോട്ടെണ്ണല്‍ 13ന്
ഷീബ വിജയൻ
തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്. ആദ്യഘട്ടം 2025 ഡിസംബര്‍ ഒമ്പതിനും രണ്ടാംഘട്ടം ഡിസംബര്‍ 11 നും നടക്കും. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ പത്തനംതിട്ട , കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ബാക്കിയുള്ള ഏഴ് ജില്ലകളിൽ 11 ഡിസംബർ പോളിങ്ങ് നടക്കും. ഡിസംബര്‍ 13 ന് വോട്ടണ്ണല്‍ നടക്കും. മട്ടന്നൂർ ഒഴിക്കെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവില്‍വന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. മാധ്യമ പ്രവർത്തകർക്കും പെരുമാറ്റ ചട്ടം ബാധകമാണ്.
2020- ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടർ പ്രകാരമാണ് വോട്ടർ പട്ടിക തയ്യാറാക്കിയത്. 2,84,30,761 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14ന് പുറത്തിറങ്ങും. 33,746 പോളിംഗ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പിനായി ഒരുക്കും. വോട്ടെടുപ്പിന് ഒരാഴ്ച മുൻപ് വോട്ടിംഗ് മെഷീൻ ഉദ്യോഗസ്ഥർക്ക് നൽകും.ഒ രു ബാലറ്റിൽ പരമാവധി 15 സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉണ്ടാകും. പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് ഉത്തരവായി. 1249 റിട്ടേണിംഗ് ഓഫീസർമാരുണ്ടാകും. പ്രശ്ന ബാധ്യത ബൂത്തുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി. വോട്ട് എണ്ണുന്ന ദിവസവും വോട്ടെടുപ്പിൻ്റെ 48 മണിക്കൂറും മദ്യനിരോധനമുണ്ടാകും. സ്ഥാനാർഥികൾ ചെലവ് കണക്ക് നൽകണം. അല്ലാത്ത സ്ഥാനാർഥികളെ 5 വർഷത്തേക്ക് അയോഗ്യരാക്കും.
രാവിലെ 7 മണിമുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക. വോട്ടെടുപ്പ് ദിവസം സർക്കാർ ജീവനക്കാർക്ക് അവധിയാണ്. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.നാനിർദേശ പത്രിക രാവിലെ 11 മണിക്കും മൂന്ന് മണിക്കും ഇടയിൽ നൽകണം.
adsadssad
