തെരഞ്ഞെടുപ്പിന് പൂര്‍ണസജ്ജം; കേരളത്തിന്‍റെ ഭാവിക്ക് എൽഡിഎഫ് വീണ്ടും വരണമെന്ന് ടി.പി. രാമകൃഷ്ണന്‍


ഷീബ വിജയൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് പൂര്‍ണസജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടൻ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ്. അത് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടും. കേരളത്തിന്‍റെ ഭാവിക്ക് എൽഡിഎഫ് വീണ്ടും വരണമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

എൽഡിഎഫില്‍ സീറ്റ് ധാരണയില്‍ തര്‍ക്കമില്ല. മറ്റു പാര്‍ട്ടികളില്‍ നിന്ന് വിട്ടുവരുന്നവര്‍ മുന്നണിയുടെ നയങ്ങള്‍ അംഗീകരിച്ചാല്‍ അവരുമായി സഹകരിക്കാമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

article-image

dsfgsdfsds

You might also like

  • Straight Forward

Most Viewed