വഖഫിലെ സുപ്രീം കോടതി വിധി ഇന്ത്യൻ ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്: പി.കെ കുഞ്ഞാലിക്കുട്ടി


ഷീബ വിജയൻ

തിരുവനന്തപുരം I വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ നൽകിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി ഇന്ത്യൻ ജനതയ്ക്ക് വലിയ പ്രതീക്ഷ നല്കുന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. നിരർഥകമായ പല ഏകാധിപത്യ പ്രവണതയുള്ള വശങ്ങളും ഈ കോടതി വിധിയോടെ ഇല്ലാതായിരിക്കുകയാണ്. ഇത് വഖഫ് കാര്യത്തിലെ വിധി എന്നതിനേക്കാൾ, വിവിധ വിശ്വാസികൾ കഴിയുന്ന രാജ്യത്തെ എല്ലാവരുടെയും മൗലികാവകാശം ഉയർത്തിപ്പിടിക്കുന്ന വിധിയാണ്. അന്തിമ വിധി ഇന്ത്യൻ ജനാധിപത്യത്തിന് ശക്തി നല്കുന്നതാകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

EQWADQEW

You might also like

Most Viewed