2ജി, 3ജി മൊബൈൽ‍ ഉൽ‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്കേർ‍പ്പെടുത്തി കുവൈത്ത്


2ജി, 3ജി മൊബൈൽ‍ ഉൽ‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്കേർ‍പ്പെടുത്തി കുവൈത്ത്. 2023, സെപ്റ്റംബർ‍ ഒന്ന് മുതലാണ്‌ നിരോധനം ഏർ‍പ്പെടുത്തുകയെന്ന് അധികൃതർ‍ അറിയിച്ചു. 1992ലാണ് കുവൈത്തിൽ‍ 2ജി നെറ്റ്‌വർക്ക് സംവിധാനം നിലവിൽ വന്നത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ചെയർമാൻ ഒമർ അൽ ഒമർ ആണ് 2ജി, 3ജി മൊബൈൽ‍ ഉൽ‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് കുവൈത്തിൽ‍ നിരോധനം ഏർ‍പ്പെടുത്തിയ വിവരം അറിയിച്ചത്. ഇതോടെ 2ജി, 3ജി ടെക്നോളജിയിൽ‍ പ്രവർത്തിക്കുന്ന പെരിഫറൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ‍ക്ക് സെപ്റ്റംബർ ഒന്നോടെ വിലക്ക് നിലവിൽ‍ വരും. മൊബൈൽ തലമുറ 5 ജിയും കടന്നുമുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് രണ്ടാം, മൂന്നാം തലമുറ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് വിലക്ക് ഏർ‍പ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർ‍ട്ട് ചെയ്യുന്നു. 

അതേസമയം രാജ്യത്തെ ടെലികോം ദാതാക്കൾ‍ 2G, 3G നെറ്റ്‌വർക്കുകൾ ഘട്ടംഘട്ടമായി നിർ‍ത്തുമെന്നാണ് സൂചനകൾ‍. അടുത്ത മാസത്തോടെ ഒറിഡോ മൊബൈൽ‍ 3G സർ‍വീസും, ഈ വർ‍ഷം അവസാനത്തോടെ 2ജി സർ‍വീസും ഷട്ട്ഡൗൺ ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ മറ്റ് ടെലികോം കാരിയറുകളും ഉടന്‍ തന്നെ രണ്ടാം, മൂന്നാം തലമുറ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ സേവനങ്ങൾ‍ നിർത്തുമെന്നും റിപ്പോർ‍ട്ടുകളുണ്ട്. 2G, 3G നെറ്റ്‌വർക്കുകൾ നിർ‍ത്തുന്നതോടെ രാജ്യത്തെ ടെലികോം കമ്പനികൾ‍ക്ക് നൂതന സാങ്കേതികവിദ്യകളിലേക്കുള്ള നിക്ഷേപം വർ‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. 1992ലാണ് കുവൈത്തിൽ‍ 2ജി നെറ്റ്‌വർക്ക് സംവിധാനം നിലവിൽ വന്നത്.”

article-image

we5ste

You might also like

  • Straight Forward

Most Viewed