വൈ.എം.സി.എ കുവൈറ്റ് ക്രിസ്തുമസ് ആഘോഷം ഇന്ന് വൈകീട്ട്

കുവൈറ്റ് സിറ്റി : വൈ.എം.സി.എ കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏഴാമത് ക്രിസ്തുമസ് ആഘോഷവും വിവിധ ഇടവകളുടെ ഗായക സംഘങ്ങൾ ആലപിക്കുന്ന ക്രിസ്തുമസ് ഗാനങ്ങളും സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സീനിയർ സ്കൂളിൽ വെച്ച് ഇന്ന് വൈകീട്ട് ആറുമണി മുതൽ നടത്തപ്പെടുന്നു. ചടങ്ങിൽ റവ. ഗ്രിഗോറിയോസ് മാർ സ്റ്റീഫൻസ് എപ്പിസ്കോപ്പ ക്രിസ്തുമസ് ദൂത് നൽകും. കൂടുതൽ വിവരങ്ങൾക്ക് 99876828 എന്ന നന്പറിൽ ബന്ധപ്പെടുക.