കെ.കെ ശൈലജയുടേത് നുണ ബോംബെന്ന് വി.ഡി സതീശന്‍


മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പാനൂരിൽ സിപിഐഎം ബോംബ് നിർമിച്ചത് യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാൻ. ബോംബ് ക്ഷീണത്തിലാണ് എൽഡിഎഫ്. ചില സീറ്റുകളിൽ സിപിഐഎം ബിജെപി ധാരണ. സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന കട്ടിലില്‍ ക്യാമറവയ്ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കെ.കെ.രമ, ഉമ തോമസ് തുടങ്ങിയവരെ സിപിഐഎം നേതാക്കള്‍ പരസ്യമായി അപമാനിച്ചപ്പോള്‍ കെ.കെ ശൈലജ എവിടെയായിരുന്നുവെന്നും സതീശന്‍ ചോദിച്ചു. എം.എം മണി നാട്ടിലെങ്ങും നടന്ന് സ്ത്രീകളെ അപമാനിച്ചപ്പോഴും ആരെയും കണ്ടില്ലെന്നും പാനൂരിലെ ബോംബ് പൊട്ടലിൽ സിപിഐഎം ക്ഷീണിച്ചിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ ഉന്നയിക്കുന്ന സൈബര്‍ ആക്രമണ പരാതി നുണ ബോംബാണ്. ഒരു സ്ഥാനാര്‍ഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ല. 20 ദിവസം മുന്‍പ് ശൈലജ പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയും പൊലീസും എവിടെയായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

article-image

dscdfsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed