ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി; ആദ്യപട്ടികയില്‍ ആറ്റിങ്ങലും തൃശൂരുമുണ്ടെന്ന് സൂചന


2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി. ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ ആദ്യ പട്ടികയില്‍ പേരുകളായി. ഇന്നോ നാളെയോ ദേശീയ തലത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ നേരത്തെ പ്രഖ്യാപനമുണ്ടാകും. കേന്ദ്രമന്ത്രി വി മുരളീധരന്‍ ആറ്റിങ്ങലില്‍ ഇതിനോടകം പ്രചാരണം നടത്തിയും കഴിഞ്ഞു. ബിജെപി കേരളത്തിലെ എ പ്ലസ് മണ്ഡലമെന്ന് കരുതുന്ന തൃശൂരില്‍ സുരേഷ് ഗോപി കളത്തിലിറങ്ങും. വലിയ പ്രതീക്ഷയുള്ള തൃശൂരില്‍ നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കി ത്രികോണ പോരാട്ടത്തിനും ബിജെപി കളമൊരുക്കുന്നുണ്ട്.

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണത്തിന് കഴിഞ്ഞയാഴ്ച തന്നെ ബിജെപി തുടക്കമിട്ടിരുന്നു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ സാന്നിധ്യത്തില്‍ പ്രചരണ വിഡിയോ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യുവ വോട്ടര്‍മാരുടെ പരിപാടിയില്‍ ആയിരുന്നു പ്രചാരണത്തിന്റെ ആദ്യപടി എന്ന നിലയില്‍ പ്രചരണ വിഡിയോ ബിജെപി പുറത്തിറക്കിയത്. പ്രചരണ വിഡിയോയില്‍ പ്രാണപ്രതിഷ്ഠ ദൃശ്യങ്ങളുമുണ്ടായിരുന്നു. പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയുടെ പ്രകടനപത്രിക രൂപീകരിക്കുന്നതിന് യുവാക്കളുടെ അഭിപ്രായവും തേടി.

article-image

tyfjghhjgjj

You might also like

  • Lulu Exchange
  • Straight Forward

Most Viewed