കേരളീയം ധൂർത്തല്ല’; കേരളത്തിന്റെ നിക്ഷേപമെന്ന് മുഖ്യമന്ത്രി


കേരളീയം ധൂര്‍ത്ത് ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ നിക്ഷേപം ആയിരുന്നു അത്. കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുന്ന പരിപാടിയാണ് കേരളീയം. ഇനിയുള്ള വര്‍ഷവും കേരളീയം നടപ്പാക്കും. ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാവും. കഴിഞ്ഞ തവണ ബഹിഷ്‌കരിച്ചവര്‍ ഇനി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. നാട് തകരണമെന്ന് വിചാരിച്ച് ചിലര്‍ നടക്കുന്നു. കുട്ടികള്‍ക്കറിയാം എവിടെയാണ് പഠിക്കേണ്ടതെന്ന്. ലോകം കുട്ടികളുടെ കൈവെള്ളയിലാണ്. കുറച്ചുപേര്‍ വിദേശത്ത് പഠിക്കുന്നതുകൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകരില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കുട്ടികള്‍ കേരളത്തില്‍ പഠിക്കാന്‍ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കേരളീയം ധൂര്‍ത്തല്ല, സാമ്പത്തിക പ്രയാസത്തിലും കേരളം ഒരു പദ്ധതിയും ഉപേക്ഷിച്ചിട്ടില്ല': മുഖ്യമന്ത്രി
മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി; സിസ്റ്റം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം
സാമ്പത്തിക പ്രതിസന്ധി വരുന്ന കാലത്ത് മുന്‍ഗണന നല്‍കേണ്ടത് കേരളീയത്തിനായിരുന്നോ എന്ന എന്‍ ഷംസുദീന്‍ എംഎല്‍എയുടെ ചോദ്യത്തിന് സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ സാമ്പത്തിക പ്രയാസത്തിന്റെ ഇടയില്‍ ഒരു പദ്ധതിയും കേരളം ഉപേക്ഷിച്ചിട്ടില്ല. ഒരു വികസനവും നടക്കാതിരുന്നിട്ടില്ല. എല്ലാ മേഖലയും മുന്നേറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അനധികൃത ലോണ്‍ ആപ്പുകള്‍ കണ്ടെത്തി സൈബര്‍ സ്‌പേസില്‍ നിന്നും നീക്കം ചെയ്യും. പരാതി അറിയിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി ലഭിച്ചാല്‍ ബാങ്ക് മുഖേന പ്രതികളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

article-image

hjmnhhjhjhjjjhjhj

You might also like

  • Lulu Exchange
  • Straight Forward

Most Viewed