റിയല്‍ എസ്റ്റേസ് വ്യവസായിയുടെ തിരോധാനം; അന്വേഷണം വഴിത്തിരിവില്‍, മൊബൈല്‍ ടവര്‍ ഡംപ് പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍

കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ തിരോധാനത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. മുഹമ്മദ് ആട്ടൂരിനെ കാണാതായ ദിവസം വ്യവസായായിയുമായി ബന്ധമുള്ള ചിലര്‍ ജില്ലയില്‍ എത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇത് വ്യക്തമാക്കുന്ന ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചു.
മൊബൈല്‍ ടവര്‍ ഡംപ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിര്‍ണ്ണായക നീക്കം. ഓഗസ്റ്റ് 22 ന് മുഹമ്മദ് ആട്ടൂരിനെ കാണാതായ ദിവസം രണ്ട് പേര്‍ വ്യവസായിയുമായി ബന്ധപ്പെട്ടതായാണ് വിവരം. അന്നേ ദിവസം ഇയാളെ കാണാതായ കോഴിക്കോട് അരയിടത്ത് പാലത്തെയും, തലക്കുളത്തൂരിലെയും മൊബൈല്‍ ടവറിലൂടെ കടന്ന് പോയ മുഴുവന്‍ ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിച്ചു. ഇതില്‍ നിന്നാണ് തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ചിലരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. പ്രതികളെന്ന് സംശയിക്കുന്നവരുമായി മുഹമ്മദ് ആട്ടൂരിന് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്.
വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്ന പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മുഹമ്മദ് ആട്ടൂരുമായി ബന്ധപ്പെട്ട കേസില്‍ അടിമുടി ദുരൂഹതയുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇയാള്‍ ആരുമായും സ്ഥിരമായി അടുത്ത ബന്ധം വച്ചു പുലര്‍ത്താത്ത ആളാണ്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും, മുന്‍കാല റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
XZXZXZXZXZXZ