ഡീന്‍ കുര്യാക്കോസ് ബാഹുബലിയാകാൻ ശ്രമിക്കുന്നു; സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി


ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. ഡീന്‍ കുര്യാക്കോസ് പാഴ്ജന്മമമാണെന്നാണ് വിമർശനം. ഡീൻ കുര്യാക്കോസ് ബാഹുബലിയിലെ പ്രഭാസ് ആകാൻ ശ്രമിക്കുന്നു. പന വളച്ചുകെട്ടി ഹീറോ ആകാൻ പറ്റാത്ത സാഹചര്യത്തിൽ ചെറുതോണിയുടെ പാലം വളച്ചു കെട്ടി നിർവൃതി കൊള്ളുന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ തൊടുപുഴ മണ്ഡലവും എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നും സി വി വർഗീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസം എംഎം മണി ഇടുക്കിക്ക് അപമാനനവും അധിക ബാധ്യതയുമാണെന്ന് പറഞ്ഞ് ഡീന്‍ കുര്യാക്കോസ് രംഗത്തുവന്നിരുന്നു. എംഎം മണിയുടെ ചെലവിലല്ല ഇടുക്കിയിലെ ജനപ്രതിനിധികള്‍ ജീവിക്കുന്നതെന്നും ഡീന്‍ പറഞ്ഞു. സ്‌പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ പിജെ ജോസഫ് എംഎല്‍എ പങ്കെടുക്കാത്തതിനെതിരെ എംഎം മണി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഡീന്‍ കുര്യാക്കോസിന്റെ മറുപടി.

article-image

GFHFGHFGHFGHFGH

You might also like

  • Straight Forward

Most Viewed