ആലുവയില്‍ പൊലീസുകാരന്റെ വീട്ടില്‍ എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും


ആലുവയില്‍ ചാരായവും വാഷും പിടികൂടിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസര്‍ ജോയ് ആന്റണിയെ സസ്പന്‍ഡ് ചെയ്തു. എറണാകുളം റൂറൽ എസ്.പി വിവേക് കുമാറാണ് സസ്പെൻഡ് ചെയ്തത്. എക്സൈസിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷുമാണ് കഴിഞ്ഞ ദിവസം ഇയാളുടെ വീടിന്റെ ഷെഡില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. ജോയ് ആന്റണിയുടെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ നിന്നാണ് ഇവ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസുകാരന്‍ ഒളിവില്‍ പോയിരുന്നു.

article-image

ASDADSADS

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed