വന്യമൃഗത്തിന് വെച്ചവെടി ഉന്നം തെറ്റി ഗൃഹനാഥൻ മരിച്ചു; മൂന്നുപേർ അറസ്റ്റിൽ


ഇടുക്കി മാവടി സണ്ണി കൊലപാതക കേസിൽ മൂന്ന് പേർ അറസ്റ്റിൽ.മാവടി സ്വദേശി തകിടിയിൽ സജി ജോൺ, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കിൽ വിനീഷ് മനോഹരൻ എന്നിവരെയാണ് കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വന്യമൃഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു മേൽ കൊള്ളുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിലായിരുന്നു പ്രതികളെ ഇന്നലെ വൈകിട്ട് പിടികൂടുകയായിരുന്നു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിനു പുറത്തു നിന്നാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വെടിയുണ്ട അടുക്കള വാതില്‍ തുളച്ചുകയറി ഉറങ്ങിക്കിടന്ന സണ്ണിക്ക് വെടിയേല്‍ക്കുകയായിരുന്നു. അടുക്കള വാതിലില്‍ നാലു വെടിയുണ്ടകള്‍ തുളച്ചുകയറിയതായും കണ്ടെത്തിയിരുന്നു.

article-image

asdadsddas

You might also like

  • Straight Forward

Most Viewed