മാസപ്പടി ആരോപണം: ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്


മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ലഭിച്ചെന്ന ആരോപണത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളിൽ അന്വേഷണമില്ല. എന്നാൽ തനിക്കെതിരായ 10 ലക്ഷം രൂപയുടെ ആരോപണത്തിൽ അന്വേഷണം തകൃതിയായി നടക്കുകയാണ്. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടിവരുമെന്നതിനാലാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയതെന്നും സുധാകരൻ ആരോപിച്ചു. എ.കെ. ബാലൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷത്വമുള്ള ആർക്കും പറയാൻ കൊള്ളാവുന്ന വാക്കല്ലത്. എ.കെ. ബാലന് മാത്രം പറയാവുന്ന ഭാഷയാണതെന്നും സുധാകരൻ പറഞ്ഞു.

article-image

ASDADSADSADS

You might also like

  • Straight Forward

Most Viewed