അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നവർ വ്യക്തമായ രേഖകൾ സമർപിക്കണമെന്ന് കാസർകോട് പൊലീസ്

ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാര്‍ട്ടേഴ്സ് ഉടമകളും വീട്ടുടമകളും തൊഴിലാളികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള വ്യക്തമായ രേഖകള്‍ പൊലീസില്‍ സമര്‍പ്പിക്കണമെന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാര്‍. ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം അതിഥി തൊഴിലാളികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ അവരെ താമസിപ്പിച്ചവരും കേസില്‍ പ്രതിയാകുമെന്നും സിഐ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആലുവയിലുണ്ടായ പൈശാചിക സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കാസര്‍കോട് പൊലീസിന്റെ അറിയിപ്പ്.
dfdfdfgdfgdfg