വക്കം പുരുഷോത്തമൻ അന്തരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് പ്രാവശ്യം മന്ത്രിയായിരുന്നു. ത്രിപുര, മിസോറാം സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അഞ്ച് തവണ ആറ്റിങ്ങലില്‍ നിന്നാണ് നിയമസഭാംഗമായത്. രണ്ട് പ്രാവശ്യം എംപിയായിട്ടുണ്ട്.

കെപിസിസി വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കറായ വ്യക്തിയെന്ന ബഹുമതിയും വക്കം പുരുഷോത്തമന്‍റെ പേരിലാണ്.

article-image

dsdsdsds

You might also like

  • Straight Forward

Most Viewed