പ്രമുഖ എഴുത്തുകാരി ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തമായ സ്ത്രീശബ്ദമായിരുന്നു.
1948-ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന "തൊഴിൽകേന്ദ്രത്തിലേക്ക്" എന്ന നാടകത്തിന്‍റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു. വാതിൽപ്പുറപ്പാട്, കാലപ്പകർച്ചകൾ, കാട്ടിലും നാട്ടിലും, നഷ്ടബോധമില്ലാത്ത ഒരു അന്തർജനത്തിന്‍റെ ആത്മകഥ തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
dsdsasd