ബേപ്പൂരിൽ ബഷീർ സ്മാരകം ആകാശമിഠായിക്ക് ‘’ തറക്കല്ലിട്ടു

വൈക്കം മുഹമ്മദ് ബഷീറിനായി കോഴിക്കോട് സ്‌മാരകമുയരുന്നു. ‘’ എന്ന പേരിൽ കോഴിക്കോട് അദ്ദേഹത്തിന്റെ വൈലാലിൽ വീടിനു സമീപത്തായാണ് സ്‌മാരകമുയരുക. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായ പിഎ മുഹമ്മദ് റിയാസ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് ഇന്ന് 29 വർഷം പിന്നിടുകയാണ്.
കോർപറേഷന് കീഴിലുള്ള പഴയ കമ്യൂണിറ്റി ഹാൾ പൊളിച്ചുനീക്കി നിർമിക്കുന്ന സ്മാരക മന്ദിരത്തിൽ ഒന്നാം ഘട്ടത്തിൽ എഴുത്തുപുര, അക്ഷരത്തോട്ടം, കമ്യൂണിറ്റി ഹാൾ, കൾച്ചറൽ സെന്റർ, ഗവേഷണ കേന്ദ്രം, ബഷീർ മ്യൂസിയം, ആംഫി തിയറ്റർ , ഗ്രന്ഥാലയം, കുട്ടികളുടെ കളിസ്ഥലം, വാക് വേ, ഫുഡ് സ്റ്റാളുകൾ തുടങ്ങിയവയാണ് സജ്ജമാക്കുന്നത്. സമീപത്ത് കോർപറേഷന്റെ 82.69 സെന്റ് സ്ഥലവും ഇതിന് പുറമെ 14 സെന്റും കൂട്ടിച്ചേർത്ത് പദ്ധതി വിപുലപ്പെടുത്തും. ചടങ്ങിൽ കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ടൂറിസം ഡയറക്ടർ പി ബി നൂഹ് മുഖ്യാതിഥിയായി. കോർപറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, അനീസ് ബഷീർ, സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരി, കൗൺസിലർ എം ഗിരിജ തുടങ്ങിയവർ സംസാരിച്ചു. ടൂറിസം ജോ. ഡയറക്ടർ ടി ജി അഭിലാഷ് സ്വാഗതവും കോർപറേഷൻ സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു. ഷാഹിന ബഷീർ, പുരുഷൻ കടലുണ്ടി തുടങ്ങിയവർ പങ്കെടുത്തു.
DSDSDSDS