സിവിൽ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല; സിപിഐഎം ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് സതീശൻ


ഏക സിവിൽ കോഡിൽ കോൺഗ്രസിന് കൃത്യമായ നിലപാടുണ്ടെന്ന് വി.ഡി. സതീശൻ. ആ നിലപാട് ആദ്യം പറഞ്ഞതും കോൺഗ്രസ് ആണ്. സിപിഐഎമ്മിനെ പോലെ മലക്കം മറിയുന്ന നിലപാട് അല്ല കോൺഗ്രസിന് എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഏക സിവിൽകോഡ് ഇപ്പോൾ വേണ്ട. ഏക സിവിൽ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. രാഷ്ട്രീയ ലാഭം ആണ് സിപിഐഎമ്മിൻ്റെ ലക്ഷ്യം. സിപിഐഎം ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. 1987 ൽ ഇഎംഎസ് സ്വീകരിച്ച നിലപാട് തെറ്റാണെന്ന് സിപിഐഎമ്മിന് അഭിപ്രായം ഉണ്ടോ. ഏക സിവിൽ കോഡിൽ ഇഎംഎസിൻ്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോയോ എന്ന് പാർട്ടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഴക്കെടുതികൾ നേരിടാൻ സർക്കാർ സജ്ജരാകണം. ജില്ലാ ഭരണകൂടങ്ങൾക്ക് ആവശ്യമായ പണം അനുവദിക്കണം. പനി വ്യാപകമാവുകയാണ്. പനിക്കണക്ക് സർക്കാർ മറച്ചു വെക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല തകർന്നു തരിപ്പണമായി. വിശ്വാസ്യത നഷ്ടമായി. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത സിപിഐഎമ്മും വിദ്യാർത്ഥി സംഘടനയും ചേർന്ന് തകർത്തു. പൊലീസിനേയും പ്രോസിക്യൂഷനേയും സർക്കാർ ദുരുപയോഗം ചെയ്യുന്നു. വിചാരണ എത്തി നിൽക്കുന്ന നിയമസഭാ കൈയ്യാങ്കളി കേസ് നീട്ടാൻ ശ്രമം. പോലീസും ഭരണകൂടവും നടപ്പാക്കുന്നത് ഇരട്ട നീതിയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

article-image

ADADSDSDS

You might also like

  • Straight Forward

Most Viewed