വധൂവരൻമാരുടെ തലമുട്ടിച്ച സംഭവം: കൊല്ലങ്കോട് പൊലീസ് കേസെടുത്തു


പാലക്കാട് പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സുഭാഷിനെതിരെ ‘കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ദേഹോപരദ്രവമേല്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. വധു വരന്മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതി സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. ആചാരമെന്ന പേരിൽ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനത്തിന് വഴിവച്ചിരുന്നു. ഒടുവിൽ വനിതാകമ്മീഷൻ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്. പല്ലശ്ശനയിലെ സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്ലയ്ക്കുമാണ് വിവാഹ ദിനം തന്നെ ബന്ധുവിന്‍റെ വക തലയ്ക്ക് ഇടികിട്ടിയത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്ലയുടെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു.

പഴമക്കാരുടെ ആചാര തുടർച്ചയെന്ന പേരിലാണ് ദമ്പതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാൽ അങ്ങിനെയൊരു ആചാരം നാട്ടിലില്ലെന്ന് പല്ലശ്ശനക്കാർ തന്നെ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം.

article-image

dfsgdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed