തലസ്ഥാനം മാറ്റണമെന്ന ആവശ്യം: ഹൈബിഈഡനെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എം.എം. മണി


കേരളത്തിന്‍റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യത്തെ പരിഹസിച്ച് മുൻ മന്ത്രി എം.എം. മണി. സ്വബോധമുള്ളവർ പറയുന്ന കാര്യമല്ല ഹൈബി ആവശ്യപ്പെട്ടത്. ഇയാളെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും മണി പരിഹസിച്ചു. ജനങ്ങളെ തമ്മിലടിപ്പിച്ച് ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാൻ ബോധപൂർവം ശ്രമിക്കുന്നു. സെക്രട്ടേറിയറ്റ് മുതൽ സംസ്ഥാന സർക്കാരിന്‍റെ എല്ലാ കെട്ടിടങ്ങളും തിരുവനന്തപുരത്താണെന്നും മണി പറഞ്ഞു.

അതേസമയം, ഹൈബിയുടെ ആവശ്യത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. പാര്‍ട്ടിയോട് ആലോചിക്കാതെ തലസ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബില്ല് അവതരിപ്പിച്ച സംഭവത്തില്‍ ഹൈബിയെ നേരിട്ട് വിളിച്ച് അതൃപ്തിയറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്നും അത് പിന്‍വലിക്കണമെന്നും ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. ഹൈബി പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണെന്നും തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണമെന്നും കെ. മുരളീധരൻ എംപിയും പ്രതികരിച്ചു.

article-image

ssdadsdass

You might also like

  • Lulu Exchange
  • Straight Forward

Most Viewed