താനൂർ ബോട്ട് അപകടം: ശക്തമായ നടപടിയുമായി ഹൈക്കോടതി


താനൂർ പൂരപ്പുഴ ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് നിർദേശം. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ താനൂർ ദുരന്തത്തിൽ താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത കേരള ഹൈക്കോടതി സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തു. ഈ ദുരന്തങ്ങളുടെ കാര്യകാരണങ്ങൾ കണ്ടെത്തി നടപടിയെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു.

article-image

adsadswadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed