പെരുന്നാൾ ദിനത്തിലെ പരീക്ഷകൾ മാറ്റി പി.എസ്.സി

ബലിപെരുന്നാൾ ദിനമായ ജൂൺ 29ന് നടത്താൻ നിശ്ചയിച്ച പരീക്ഷകൾ പി.എസ്.സി മാറ്റി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക് ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് രണ്ട് ഇൻകമ്പ്യൂട്ടർ എൻജിനീയറിങ് തസ്തികയുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്‍റ് സയന്‍റിസ്റ്റ് തസ്തികയുടെയും പരീക്ഷകൾ ജൂലൈ 19ലേക്കാണ് മാറ്റിയത്.
പെരുന്നാൾ ദിനത്തിൽ പരീക്ഷ നടത്താനുള്ള പി.എസ്.സി നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അടുത്തിടെ പി.എസ്.സി വെള്ളിയാഴ്ച ജുമുഅ സമയത്ത് പരീക്ഷ നടത്താൻ തീരുമാനിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ മാറ്റിയിരുന്നു.
dfsdfsdfs