സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം


സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതൽ തുടങ്ങും. ജൂലൈ മുപ്പത്തിയൊന്ന് വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. അന്‍പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകള്‍ക്ക് കടലിൽ മീന്‍പിടിക്കാനാകില്ല. മത്സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവത്കൃത ബോട്ടുകളുടെ ആഴക്കടല്‍ മീന്‍പിടുത്തത്തിനാണ് 52 ദിവസത്തേക്ക് വിലക്ക്.

പത്തുംപതിനഞ്ചും ദിവസത്തേക്ക് കടലില്‍പോയ മിക്ക ബോട്ടുകളും ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തേക്ക് മടങ്ങിയെത്തി. വരുമാനത്തിനായി മറ്റ് ജോലികള്‍ക്ക് പോകുന്ന തൊഴിലാളികളുമുണ്ട്. ചെറിയ വളളങ്ങള്‍ക്കും മറ്റും മീന്‍പിടിക്കുന്നതിന് വിലക്കില്ല. സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്.

article-image

asdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed