സ്ഥിതി സങ്കീര്‍ണം: സുഡാനില്‍ 3500 ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുന്നു: വിദേശകാര്യ സെക്രട്ടറി

ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലെ സ്ഥിതി സങ്കീര്‍ണമെന്ന് വിദേശ കാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര. സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് ക്വാത്ര പറഞ്ഞു. ഓപ്പറേഷന്‍ കാവേരിയുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് ഡല്‍ഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലയിടത്തും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
3500 ഇന്ത്യക്കാര്‍ സുഡാനിലുണ്ടെന്നാണ് ഏകദേശ കണക്ക്. 3100 പേരാണ് രക്ഷാദൗത്യത്തിന് വേണ്ടി തയാറാക്കിയ സംവിധാനത്തില്‍ ഇതുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്.
DSADS