പ്രധാനമന്ത്രിക്കെതിരേ പരാതി: റോഡ് ഷോയിൽ കാറിന്‍റെ തുറന്ന ഡോറിൽ തൂങ്ങി യാത്ര


കൊച്ചിയിലെ റോഡ് ഷോയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരാതി. ഗതാഗത നിയമം തെറ്റിച്ച് കാറിന്‍റെ തുറന്ന ഡോറില്‍ തൂങ്ങി യാത്ര നടത്തിയെന്നാണ് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരൻ. ഇതു സംബന്ധിച്ച് ഇദ്ദേഹം ഡിജിപിക്കും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കി. ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ചുവെന്നും പരാതിയില്‍ പറയുന്നു.

നിയമം എല്ലാവര്‍ക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടപടി വേണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.

article-image

ADSDASD

You might also like

  • Straight Forward

Most Viewed