വന്ദേഭാരതില്‍ ചോര്‍ച്ച; മഴയത്ത് കോച്ചിനുള്ളില്‍ വെള്ളമിറങ്ങി


കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. ആദ്യ സര്‍വീസിന് ശേഷം കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ മഴയത്ത് ചോര്‍ന്നു. മുകള്‍ വശത്തുള്ള വിള്ളലിലൂടെ ട്രെയിനിന്‍റെ അകത്ത് വെള്ളം വീഴുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ചോര്‍ച്ചയടയ്ക്കാനുള്ള നടപടികള്‍ തുടങ്ങി. എക്‌സിക്യുട്ടീവ് കോച്ചിലാണ് വിള്ളല്‍ കണ്ടെത്തിയത്. ചെറിയ ചോര്‍ച്ചയാണെന്നും ഒരു ബോഗിക്കുള്ളില്‍ മാത്രമാണ് ചോര്‍ച്ച കണ്ടെത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച വന്ദേഭാരത്, ബുധനാഴ്ച 2.30ന് കാസര്‍ഗോട്ടുനിന്ന് തിരിച്ചു പുറപ്പെടേണ്ടതാണ്. ഇതിന് മുമ്പ് വെള്ളം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ടി കണ്ണൂര്‍ എത്തിച്ചപ്പോഴാണ് വിള്ളല്‍ കണ്ടെത്തിയത്.

article-image

sddfscdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed