പാക്കിസ്ഥാനിലെ പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തിൽ 12 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ സ്വാതില്‍ പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 12 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നാല്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്‍റെ ഓഫീസില്‍ സ്‌ഫോടനമുണ്ടായത്. തുടര്‍ച്ചയായി ഉണ്ടായ രണ്ട് സ്‌ഫോടനങ്ങളില്‍ കെട്ടിടം സ്‌റ്റേഷന് നേരെ വെടിവയ്പ്പോ ആക്രമണമോ ഉണ്ടായിട്ടില്ലെന്നും സ്‌ഫോടനം ഉണ്ടായതെങ്ങനെയാണെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
സംഭവം ചാവേറാക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
fgbd