കേരളത്തിൽ വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്


വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിന്റെ ടൈംടേബിൾ തയാറായി. തിരുവനന്തപുരംകാസർഗോഡ്് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസർഗോഡ് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്.

വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്നാണ് ഷൊർണൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത്. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല.

തിരുവനന്തപുരംകാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634എത്തുന്ന സമയം/ പുറപ്പെടുന്ന സമയം)

തിരുവനന്തപുരം 5.20

 

കൊല്ലം 6.07 / 6.09

 

കോട്ടയം 7.25 / 7.27

 

എറണാകുളം ടൗൺ 8.17 / 8.20

 

തൃശൂർ 9.22 / 9.24

 

ഷൊർണൂർ 10.02/ 10.04

 

കോഴിക്കോട് 11.03 / 11.05

 

കണ്ണൂർ 12.03/ 12.05

 

കാസർകോട് 1.25

 

കാസർകോട്തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633 എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

 

കാസർകോട്2.30

 

കണ്ണൂർ3.28 / 3.30

 

കോഴിക്കോട് 4.28/ 4.30

 

ഷൊർണൂർ 5.28/5.30

 

തൃശൂർ6.03 / 6..05

 

എറണാകുളം7.05 / 7.08

 

കോട്ടയം8.00 / 8.02

 

കൊല്ലം 9.18 / 9.20

 

തിരുവനന്തപുരം 10.35

അതേസമയം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എം.പി വികെ ശ്രീകണ്ഠൻ വ്യക്തമാക്കിയിരുന്നു. വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് സ്റ്റോപ്പുകൾ‍ പ്രഖ്യാപിക്കണം. ഷൊര്‍ണൂരില്‍ സ്റ്റേഷന്‍ വേണമെട്ടിരുന്നു. പാർലമെന്‍റില്‍ കേരളത്തിലെ എംപിമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കേരളത്തിന് ട്രെയിന്‍ അനുവദിച്ചത്. വന്ദേഭാരത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞിരുന്നു.

article-image

ftuyftu

You might also like

Most Viewed