കെ.എം. മാണിയോട് രാജി ആവശ്യപ്പെടാൻ ഉമ്മൻചാണ്ടിക്ക് ഭയം: വി.എസ്


തിരുവനന്തപുരം: കെ.എം. മാണിയോട് രാജി ആവശ്യപ്പെടാൻ ഉമ്മൻചാണ്ടിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. രാജിവയ്പിച്ചാൽ ഉമ്മൻചാണ്ടിക്കെതിരെയുള്ള തെളിവുകൾ മാണി പുറത്തുവിടുമെന്ന ഭയം മുഖ്യമന്ത്രിക്കുണ്ട്, ബാർക്കോഴ കേസിന്റെ അന്വേഷണം മുന്നോട്ടു പോയാൽ ഉമ്മൻചാണ്ടിയും പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ് കോടതിയുടെ വിധി വന്നപ്പോൾ മാണി രാജിവയ്ക്കേണ്ട എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. പാമോലിൻ കേസിൽ ‍താൻ രാജിവച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നു ചോദിക്കുവാനുള്ള തൊലിക്കട്ടിയുള്ള ഉമ്മൻ ചാണ്ടിയിൽ നിന്നും കേരള ജനതയ്ക്ക് നീതി പ്രതീക്ഷിക്കാനാവില്ല,പരസ്പരമുള്ള ബ്ലാക്മെയിലിങ്ങും രാജിയെന്ന പൊറാട്ട് നാടകവുംഅവസാനിപ്പിച്ച് ഉമ്മൻചാണ്ടിയും മാണിയും രാജിവയ്ക്കണമെന്നും വി.എസ് പറഞ്ഞു.

You might also like

Most Viewed