54,000 ട്വിറ്റര്‍ അക്കൗണ്ടുകൾ ഐസിസ് ഹാക്ക് ചെയ്തു


ലണ്ടന്‍: 54,000 ട്വിറ്റര്‍ അക്കൗണ്ടുകൾ ഐസിസ് ഭീകരർ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത അക്കൗണ്ടുകൾ സിഐഎ, എഫ്ബിഐ സംഘടനകളുടെ തലവന്മാരുടെ ഫോണ്‍ നമ്പറുകളും ചേര്‍ത്തു. തങ്ങളുടെ പ്രധാന ഹാക്കറെ വധിച്ചതിനു പ്രതികാരമായാണ് നടപടിയെന്ന് ഐഎസ് പറഞ്ഞു.

ഐഎസ് ഭീകരന്‍ ജുനൈദ് ഹുസൈനാണ് സൈബര്‍ കാലിഫേറ്റ് എന്ന് സ്വയം വിശേഷിപ്പിച്ച ഹാക്കിംഗ് സംഘത്തിനു രൂപം നല്‍കിയത്. ഓണ്‍ലൈന്‍ അക്കൗണ്ടുകൾ പിടിച്ചെടുത്ത് ഐഎസ് ആശയങ്ങളും ഇറാക്കിലെയും സിറിയയിലെയും വാര്‍ത്തകളും പ്രചരിപ്പിക്കുകയാണ് ഈ സൈബര്‍ ഗ്രൂപ്പിന്റെ ലക്ഷ്യം.

ഓഗസ്റ്റില്‍ സൈബര്‍ കാലിഫേറ്റ് ഹാക്കിംഗ് ഗ്രൂപ്പിനു രൂപം നല്‍കിയ ജുനൈദ് ഹുസൈന്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം ഇയാളുടെ സംഘം പെന്റഗണിന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തിരുന്നു.

You might also like

Most Viewed