ബിജെപി - എസ്എൻഡിപി ബന്ധം തുടരും: വി. മുരളീധരൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം എന്തുതന്നെയാണെങ്കിലും എസ്എൻഡിപിയുമായുള്ള ബന്ധം തുടരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഈമാസം 12, 13 തീയതികളിൽ നേതൃയോഗം ചേരും. നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റു സാമുദായിക സംഘടനകളുടെ പിന്തുണ തേടുമെന്നും മുരളീധരൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും എസ്എൻഡിപി പിന്തുണയോടെയാണ് ബിജെപി മൽസരിക്കുന്നത്.