ബിജെപിക്ക് അദാനിയുടെ കമ്പനിയിൽ നിന്നും ലഭിച്ചത് കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ; ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ്


അദാനി വിഷയത്തിൽ സഭയിൽ പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് വിഷയത്തിൽ രാജ്യത്തോട് ഉത്തരം പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബാധ്യസ്ഥനാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.

പ്രതിപക്ഷ ഐക്യത്തിനായി ആം ആദ്മി പാർട്ടിയെയും ബിആർഎസിനെയും ആശ്രയിക്കാറില്ലെന്നും കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അദാനി വിഷയം വലിയൊരു സ്‌കാം ആയിട്ടായാണ് കാണുന്നത്. സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ വലിയൊരു അന്വേഷണം ആവശ്യമാണ്. പ്രധാനമന്ത്രിയും അദാനിയുമയിട്ടുള്ള ബന്ധം. ബിജെപിക്ക് അദാനിയുടെ കോർപ്പറേറ്റ് കമ്പനിയിൽ നിന്നും ലഭിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സംഭാവനകൾ ഇതെല്ലം തുറന്നുകാട്ടണം. വരും ദിവസങ്ങളിൽ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. ആദ്മി പാർട്ടിയെയും ബിആർ എസിനെയും പ്രതിപക്ഷം ആശ്രയിക്കാറില്ല.− കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

article-image

dhdfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed