ആശ്രിത നിയമനം നിയന്ത്രിക്കാൻ സർക്കാർ നീക്കം


സർക്കാർ സർവീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് നിയമനം നൽകുന്നത് നിയന്ത്രിക്കാൻ സർക്കാർ ആലോചന. ഇതുമായി ബന്ധപ്പെട്ട് സർവീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു. ജനുവരി പത്തിന് ഉച്ചയ്ക്ക് ഓൺലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് വിവരം. 

സർവീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരിൽ ഒരാൾക്ക് ഒരു വർഷത്തിനകം ജോലി സ്വീകരിക്കാമെങ്കിൽ, അവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ആലോചന. ഒരു വർഷത്തിനുള്ളിൽ ജോലി സ്വീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധനസഹായമായി നൽകി ഈ അവസരം പിഎസ്‌സിക്ക് വിടുന്നതിനുമാണ് ആലോചന.

ഓരോ വകുപ്പിലും നിലവിലുള്ള ഒഴിവിന്‍റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ആശ്രിത നിയമനം നൽകാവു എന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ പുനപ്പരിശോധനാ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഈ വിഷയത്തിൽ മറ്റ് വഴികളില്ലെന്ന നിയമ വകുപ്പിന്‍റെ വിലയിരുത്തലിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.

article-image

gjghjgj

You might also like

Most Viewed