വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളികൾ നടത്തുന്ന സമരം ശക്തം

സുരക്ഷിതമായ പാർപ്പിടം ഉൾപ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളികൾ നടത്തുന്ന സമരം ശക്തം. ഏഴാം ദിവസത്തിലേക്ക് കടന്നതോടെ കരയിലും കടലിലും പ്രതിഷേധം ശക്തമാണ്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു. ഗേറ്റ് തകർത്ത് നൂറുകണക്കിന് പ്രതിഷേധക്കാരാണ് പദ്ധതി പ്രവേശത്തേക്ക് കടന്നത്.
കടൽ മാർഗവും കരമാർഗവും പ്രതിഷേധക്കാർ ഉപരോധിച്ചു. പൂട്ട് തകർത്താണ് പദ്ധതി പ്രവേശത്തേക്ക് കടന്നത്. പൊലീസ് സ്ഥാപിച്ച രണ്ടുനിര ബാരിക്കേഡ് ആണ് തകർത്തത്. പൂന്തുറയിൽ നൂറുകണക്കിന് വാഹനങ്ങളിലായി പ്രതിഷേധക്കാർ തുറമുഖത്തിന്റെ കവാടത്തിലേക്കും എത്തി.
ബോട്ടുകളിൽ തുറമുഖനിർമാണമേഖലയിലേക്ക് മൽസ്യത്തൊഴിലാളികൾ നീങ്ങുകയാണ്. തുറമുഖനിർമാണമേഖലയിലേക്ക് മൽസ്യത്തൊഴിലാളികൾ നീങ്ങുകയാണ്. തുറമുഖ നിർമാണമേഖലയിൽ കടന്ന് പ്രതിഷേധിക്കാനാണ് നീക്കം. സർക്കാരിന് മുന്നിൽ വച്ച ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാതെ പിന്‍മാറില്ലെന്നാണ് മൽസ്യത്തൊഴിലാളികളുടെ നിലപാട്.