രാഹുൽ‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർ‍ത്ത സംഭവം; നാല്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ


രതീഷ്‌ , രാഹുൽ, മുജീബ്‌, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇതിന്റെ ചിത്രമടക്കം കോൺഗ്രസ് പ്രവർ‍ത്തകർ‍ സമൂഹ മാധ്യമങ്ങളിൽ‍ എസ്.എഫ്.ഐക്കെതിരെയുള്ള പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസിൽ നാല്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ. രതീഷ്‌ , രാഹുൽ, മുജീബ്‌, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്.

ബഫർ‍സോൺ വിഷയത്തിൽ‍ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി രാഹുൽ‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാർ‍ച്ചിന് ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർ‍ത്തകർ‍ ഭിത്തിയിലുണ്ടായിരുന്ന ഗാന്ധി ചിത്രം തകർ‍ത്തത്. ഇതിന്റെ ചിത്രമടക്കം കോൺഗ്രസ് പ്രവർ‍ത്തകർ‍ സമൂഹ മാധ്യമങ്ങളിൽ‍ എസ്.എഫ്.ഐക്കെതിരെയുള്ള പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു.

എന്നാൽ‍ വിദ്യാർ‍ഥി മാർ‍ച്ചിന് ശേഷവും ഗാന്ധി ചിത്രം ഓഫീസിലെ ചുമരിലുണ്ടായിരുന്നത് മാധ്യമങ്ങൾ‍ പുറത്തുകൊണ്ടുവന്നു. ചിത്രം തകർ‍ത്തത് എസ്.എഫ്.ഐക്കാരല്ലെന്ന് പൊലീസ് അന്വേഷണത്തിലും കണ്ടെത്തി. ഗാന്ധിയുടെ ചിത്രം താഴെയിട്ട് പൊട്ടിച്ച് സംസ്ഥാന വ്യാപക കലാപത്തിന് നീക്കം നടത്തിയതായി എ.ഡി.ജിപി മനോജ് അബ്രഹാം സർ‍ക്കാരിന് നൽ‍കിയ അന്വേഷണ റിപ്പോർ‍ട്ടിലും വ്യക്തമാക്കിയിരുന്നു.

ഉന്നത ഗൂഢാലോചനയുടെ ഭാഗമായാണ് രാഷ്ട്രപിതാവിന്റെ ചിത്രം തകർ‍ത്തന്നും, രാഷ്ട്രപിതാവിനെ കരുവാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കോൺ‍ഗ്രസ് ശ്രമമെന്ന് സി.പി.ഐ.എമ്മും ആരോപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed