കൊടുങ്ങല്ലൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ


കൊടുങ്ങല്ലൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ. കൊടുങ്ങല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. ഏറിയാട്ടെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു വസ്ത്രവ്യാപാരിയായ റിൻസിയെ റിയാസ് വെട്ടിയത്. എറിയാട് കെവിഎച്ച്എസ് സ്കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്രവ്യാപാര സ്ഥാപനം അടച്ച് മക്കളുമൊത്ത് വീട്ടിലേക്കു മടങ്ങവെയായിരുന്നു ആക്രമണം. 

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ റിൻസി മരിക്കുകയായിരുന്നു. റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ് റിയാസ്. എറിയാട് ബ്ലോക്കിനു സമീപം ബെെക്കിലെത്തിയ പ്രതി റിൻസി വന്ന സ്കൂട്ടർ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. കുട്ടികളുടെ കരച്ചിൽകേട്ട് ഓടിയെത്തിയ മദ്രസ അധ്യാപകരെ കണ്ട് പ്രതി ബെെക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായുള്ള പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയിൽ പ്രതിയെ കണ്ടെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed