ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ


ഗതാഗത മേഖലയ്ക്കായുള്ള ആകെ ബജറ്റ് മുൻ വർഷത്തെ 1444 കോടിയിൽ നിന്നും 1788.67 കോടിയായി ഉയർത്തി. തുറമുഖങ്ങൾ, ലൈറ്റ് ഹൗസുകൾ, ഷിപ്പിംഗ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വകയിരുത്തി. ഇതിൽ 69.03 കോടി രൂപ തുറമുഖ വകുപ്പിന്റെ വിഹിതമായിരിക്കും. 

റോഡുമാർഗമുള്ള ചരക്ക് നീക്കത്തിൽ 20 ശതമാനം ഷിപ്പിംഗിലേക്ക് വഴിതിരിച്ച് വിടുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് തീരദേശ ഷിപ്പിംഗ്. തീരദേശ ഗതാഗത പദ്ധതിക്കായുള്ള ബജറ്റ് വിഹിതം 10 കോടിയായി ഉയർത്തി.

അഴീക്കൽ, ബേപ്പൂർ, പൊന്നാനി, കൊല്ലം, വിഴിഞ്ഞം തുടങ്ങി തെരഞ്ഞെടുത്ത തുറമുഖങ്ങളിൽ സുസ്ഥിര ചരക്ക് നീക്കത്തിനും യാത്രാ ഗതാഗതത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി 41.51 കോടി രൂപ വകയിരുത്തുന്നു. വിഴിഞ്ഞം കാർഗോ തുറമുഖം, തങ്കശേരി തുറമുഖം എന്നിവയ്ക്കായി 10 കോടി രൂപ വീതം വകയിരുത്തുന്നു. തീരദേശ യാത്രാ ടെർമിനലോടെ ആലപ്പുഴ തുറമുഖത്തെ സമുദ്ര വിനോദ സഞ്ചാര കേന്ദമായി ഉയർത്തുന്നതിനായി 2.5 കോടി രൂപ വകയിരുത്തുന്നു.

റോഡുകൾക്കും പാലങ്ങൾക്കുമായി 1207.23 കടി രൂപ വകയിരുത്തി. പ്രധാന ജില്ലാ റോഡുകളുടെ വിസനത്തിനും പരിപാലനത്തിനും 62.5 കോടി രൂപ വകയിരുത്തി. ഗതാഗത കുരുക്ക് ഒഴിവാക്കാനും സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്‌കരിച്ചു. ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകൾ കണ്ടെത്തും. ഇവിടെ കുരുക്കഴിക്കാൻ 200 കോടി രൂപ മാറ്റിവച്ചു.

You might also like

Most Viewed