കെഎസ്ആർടിസി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗീകാതിക്രമം; കണ്ടക്ടർക്കെതിരെയും പരാതി


കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗീകാതിക്രമം ഉണ്ടായതായി അധ്യാപികയു‌ടെ പരാതി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ എറണാകുളത്തിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം നടന്നത്.സീറ്റിന് പിന്നിൽ ഇരുന്നയാൾ തന്നെ മോശമായി സ്പർശിച്ചെന്ന് അധ്യാപിക പറഞ്ഞു. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ മാപ്പ് പറഞ്ഞ് പിന്നിലെ സീറ്റിലേക്ക് മാറിയിരുന്നുവെന്ന് അധ്യാപിക പറയുന്നു. സംഭവത്തെ കുറിച്ച് കണ്ടക്ടറോട് പറഞ്ഞെങ്കിലും അയാളും മോശമായി പെരുമാറിയെന്നും അധ്യാപിക വ്യക്തമാക്കി.

അധ്യാപികയുടെ നിർബന്ധപ്രകാരം ഹൈവേ പോലീസിന്‍റെ വാഹനത്തിന് സമീപം ബസ് നിർത്തുകയായിരുന്നു. തുടർന്ന് പോലീസ് വിഷയത്തിൽ ഇടപെട്ടുവെന്നും അധ്യാപിക കൂട്ടിച്ചേർത്തു. അതിക്രമത്തേക്കാൾ തന്നെ വേദനിപ്പിച്ചത് കണ്ടക്ടറുടെ പേരുമാറ്റമാണ്. പരാതിപ്പെട്ടിട്ടും കണ്ടക്ടർ ഗൗരമായി എടുത്തില്ല. കണ്ടക്ടറുടെ സംസാരം വേദനയുണ്ടാക്കി. ബസിലുണ്ടായിരുന്നവരും വിഷയത്തിൽ ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്നും അധ്യാപിക ആരോപിച്ചു. സംഭവത്തിൽ കെഎസ്ആർടിസി ബസിന്‍റെ കണ്ടക്ടർക്കെതിരെ പോലീസിലും കെഎസ്ആർടിസിയിലും പരാതി നൽകുമെന്നും അധ്യാപിക പറഞ്ഞു.

അതേസമയം, വിഷയത്തിൽ ഇടപെടുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാം; കെഎസ്ആർടിസി ബസിലെ സംഭവത്തിൽ കണ്ടക്ടർ

കെഎസ്ആർടിസി ബസിൽ അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമത്തിൽ പ്രതികരണവുമായി കണ്ടക്ടർ ജാഫർ. യുവതിക്കുണ്ടായ ദുരനുഭവം നിയമപരമായി പരിഹരിക്കാനാണ് ആദ്യം ശ്രമിച്ചത്. ഉത്തരവാദിത്വത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയാറാണെന്നും കണ്ടക്ടർ പറഞ്ഞു. സഹയാത്രക്കാരനിൽ നിന്നും ലൈംഗീകാതിക്രമം ഉണ്ടായതിന് ശേഷം

You might also like

Most Viewed