കെഎസ്ഇബി വിവാദം; സർക്കാരിനേയും എംഎം മണിയേയും കടന്നാക്രമിച്ച് കെ സുരേന്ദ്രൻ

കെഎസ്ഇബി ചെയർമാൻ തുടങ്ങിവച്ച ക്രമക്കേട് വിവാദത്തിൽ സർക്കാറിനെയും മുൻ വൈദ്യുതി മന്ത്രി എം എം മണിയെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെഎസ് ഇബി അഴിമതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരികയാണ്. മുൻ മന്ത്രി എംഎം മണിയും ലംബോധരനും ശതകോടികളുടെ അഴിമതിയാണ് നടത്തിയിട്ടുള്ളത്. ഇടുക്കിയിൽ പല സ്ഥലത്തുമുള്ള കെ എസ്ഇബിയുടെ കണ്ണായ ഭൂമികൾ റിസോർട്ട് മാഫിയകൾക്കും റിയൽ എസ്റ്റേറ്റ് മാഫികൾക്കും പാർട്ടിക്കാർക്കും പതിച്ചു നൽകി കോടികളുടെ അഴിമതി നടത്തി. ഹൈഡൽ പ്രോജക്റ്റുകളിൽ വലിയ തോതിലുള്ള ക്രമക്കേട് നടന്നു എന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മുൻ എംഎൽഎ ഇക്കാര്യം പാർട്ടിക്ക് അകത്ത് പറഞ്ഞപ്പോൾ അദ്ദേഹത്തിന് എതിരെ നടപടിയെടുത്തു. ക്രമക്കേട് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വരുന്പോഴും ഒരു അന്വേഷണത്തിനും സർക്കാർ ഉത്തരവിടുന്നില്ല. വിഷയം വിവാദമായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി മന്‍മോഹൻ സിങിന് പഠിക്കുകയാണോ എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. കേരളത്തെ കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല, എംഎം മണിയെ പോലെ ഒരു തട്ടിപ്പുകാരന്‍ കേരളത്തിലില്ല. ലാലു പ്രസാദ് യാദവ് ബീഹാറിൽ ചെയ്തപോലെയുള്ള കാര്യങ്ങളാണ് എംഎം മണി കേരളത്തിൽ ചെയ്യുന്നത് എന്ന പരാമർശം ഉണ്ടായത്.
സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌നയുടെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകന്‍ പാവങ്ങളുടെ ആളാണെന്നും, പശുവിനെ കറന്ന് ജീവിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞ് സഹസ്രകോടിയുടെ അഴിമതിയാണ് ലാലു പ്രസാദ് യാദവ് നടത്തിയത്. അതുപോലെയാണ് എംഎം മണി, നാടൻ ഭാഷയിൽ സംസാരിക്കുന്ന വ്യക്തിയാണ്, തോട്ടം തൊഴിലാളികളുടെ പ്രതിനിധിയാണ് എന്നും അവകാശപ്പെട്ട് കോടികളുടെ അഴിമതിയാണ് നടത്തുന്നത്. എംഎം മണിയെ കേരളത്തിലെ സിപിഐഎം സംരക്ഷിക്കുകയാണ് എന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.