കണ്ണൂരിൽ‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്തു


പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്തു. കണ്ണൂർ‍ കുറ്റേരി വില്ലേജിലെ പെണ്‍കുട്ടിയെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. കേസിനാസ്പദമായ സംഭവത്തിന് ശേഷം പെൺകുട്ടിക്ക് സോഷ്യൽ‍ മീഡിയയും ലാപ്‌ടോപും മൊബൈൽ‍ ഫോണും ഉപയോഗിക്കുന്നതിൽ‍ നിന്ന് വീട്ടുകാർ‍ വിലക്കേർ‍പ്പെടുത്തിയിരുന്നതായിട്ടാണ് വിവരം. ഇതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും പരിശോധിച്ചേക്കും. ഇൻക്വസ്റ്റ് നടപടികൾ‍ പൂർ‍ത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കൽ‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ഏതാണ്ട് ഒരു വർ‍ഷം മുന്‍പാണ് ആത്മഹത്യ ചെയ്ത പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നഗ്ന ദൃശ്യം കൈക്കലാക്കി ബ്ലാക്ക്‌മെയിൽ‍ ചെയ്ത് പീഡിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് സ്വദേശിയായ രാഹുൽ‍ കൃഷ്ണയാണ് ആരോപണ വിധേയൻ. പരാതിയിൽ‍ ഇയാൾ‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇൻസ്റ്റാഗ്രാം വഴി രാഹുലുമായി പരിചയത്തിലായ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ‍ ഇയാൾ‍ കൈക്കലാക്കി. പെൺകുട്ടിയുടെ ദൃശ്യങ്ങൾ‍ ഇയാൾ‍ ബന്ധുക്കൾ‍ക്ക് അയച്ച് നൽ‍കുകയുമുണ്ടായി. തുടർ‍ന്നാണ് പൊലീസിൽ‍ പരാതി ലഭിച്ചത്. 

വധശ്രമ വകുപ്പുകൾ‍ ഒഴിവാക്കി പീഡന വിവരം വ്യക്തമായതോടെ പെൺകുട്ടിയെ വീട്ടുകാർ‍ കൗൺസിലിംഗിന് വിധേയമാക്കി. 17 വയസുള്ള സമയത്തായിരുന്നു സംഭവം. കൗൺസിലിംഗിൽ‍ എട്ടാം ക്ലാസിൽ‍ പഠിക്കുന്ന സമയത്ത് അടുത്ത ബന്ധു പീഡിപ്പിച്ചുവെന്ന് വ്യക്തമായിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച പെട്ടന്നുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. പെൺകുട്ടി മാനസിക സമ്മർ‍ദ്ദം അനുഭവിച്ചിരുന്നതായിട്ടാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed