സ്റ്റേഷനിലെ ലാപ്പ്ടോപ്പ് കാൺമാനില്ല; പോലീസ് സമ്മർദ്ദത്തിൽ


കോഴിക്കോട്: കുറ്റകൃത്യം തടയാനായി എല്ലാ പോലീസ് സ്റ്റഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആൻഡ് ക്രിമിനൽ‍ ട്രാക്കിംഗ് നെറ്റ്‌വർ‍ക്ക് ആൻഡ് സിസ്റ്റംസ് (സിസിടിഎന്‍സ്) സൗകര്യമുള്ള ലാപ്‌ടോപ്പ് പോലീസ് സ്റ്റേഷനിൽ‍നിന്നു കാണാതായി. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ പന്തീരങ്കാവ് സ്റ്റേഷനിലുള്ള ലാപ്‌ടോപ്പാണ് കാണതായത്. ഒരാഴ്ചയായി ലാപ്‌ടോപ്പ് നഷ്ടമായെങ്കിലും ഇതുവരെ കണ്ടെത്താൻ പോലീസിനു സാധിച്ചിട്ടില്ല.  ‌പുറത്തുനിന്നുള്ളവർ‍ ലാപ്‌ടോപ്പ് മോഷ്ടിക്കാനുള്ള സാധ്യതയില്ലാത്തതിനാൽ‍ കള്ളൻ കപ്പലിൽ‍ തന്നെയായിരിക്കാനുള്ള സാധ്യതയാണ് പോലീസുദ്യോഗസ്ഥർ‍ കാണുന്നത്. എന്നാൽ‍, എന്തിനു വേണ്ടിയാണ് ലാപ്‌ടോപ്പ് ‘പൊക്കിയതെന്നത് അവ്യക്തമാണ്. ലാപ്‌ടോപ്പ് കാണാതായതു സേനയിൽ‍ ഗൗരവ വിഷയമായി നിലനിൽ‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യം പുറത്തറിയാതിരിക്കാനുള്ള ജാഗ്രതയും പോലീസ് പുലർ‍ത്തുന്നുണ്ട്. സംഭവത്തിൽ‍ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ല. 

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയേകേണ്ട പോലീസിനു സ്വന്തം േസ്റ്റഷനിലെ സ്വത്തു പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. 1,71,475 ജനങ്ങളാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ‍ താമസിക്കുന്നത്. ലാപ്‌ടോപ്പ് പോലും സംരക്ഷിക്കുന്നതിൽ‍ വീഴ്ച വരുത്തുന്നവർ‍ ഇവരുടെ ജീവനും സ്വത്തിനും എങ്ങനെ സുരക്ഷ നൽ‍കുമെന്നാണ് മേലുദ്യോഗസ്ഥരും ചോദിക്കുന്നത്. 

ലാപ്‌ടോപ്പ് കാണാതായതു മുതൽ‍ പന്തീരാങ്കാവ് േസ്റ്റഷനിലെ പോലീസുകാർ‍ തെരച്ചിലിലാണ്. പഞ്ചായത്തിന്‍റെ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ഇപ്പോൾ‍ പോലീസ് േസ്റ്റഷൻ പ്രവർ‍ത്തിക്കുന്നത്. മഴ പെയ്തതോടെ കെട്ടിടം ചോർ‍ന്നൊലിക്കാൻ തുടങ്ങി. ഫയലുകളും മറ്റു രേഖകളും മഴയിൽ‍ നനയാതിരിക്കാൻ ഇതേ കെട്ടിടത്തിലെതന്നെ മറ്റൊരു മുറിയിലേക്ക് ഇവയെല്ലാം മാറ്റി. ഇതിനുള്ളിൽ‍ ലാപ്‌ടോപ്പും കുടുങ്ങിയിരിക്കാനാണ് ഒരു സാധ്യത. 

ലാപ്‌ടോപ്പ് നഷ്ടമായതോടെ േസ്റ്റഷനിലുള്ളവരുടെ സമാധാനവും നഷ്ടപ്പെട്ടു. ഒരു ദിവസം ആറു പേരെ വരെ ലാപ്‌ടോപ്പ് തെരിച്ചലിനായി വിന്യസിപ്പിച്ചിരുന്നതായാണ് വിവരം. എന്നിട്ടും കണ്ടുപിടിക്കാനായിട്ടില്ല. സ്ഥിരമായി ലാപ്‌ടോപ്പ് ഉപയോഗിക്കുന്ന പോലീസുകാരോടോ മേലുദ്യോഗസ്ഥരോടൊ വൈരാഗ്യം തീർ‍ക്കാൻ ആരെങ്കിലും ചെയതതായിരിക്കാനുള്ള സാധ്യതയും അന്വേഷിച്ചു വരികയാണ്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed