ഗണേഷ് കുമാറിന്‍റെ ഓഫീസിൽ ആക്രമണം; പാർട്ടി പ്രവർത്തകന് വെട്ടേറ്റു


കൊല്ലം: പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ് കുമാറിന്‍റെ ഓഫീസിൽ അക്രമം. കേരളാ കോൺഗ്രസ് ബി പ്രവർത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാർ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു. വെട്ടേറ്റ ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് പ്രദേശവാസിയായ ആൾ അക്രമം നടത്തിയത്. അക്രമം നടത്തിയ ആള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറയപ്പെടുന്നു. നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് അക്രമിയുള്ളത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമികനിഗമനം.

You might also like

Most Viewed