സ്വപ്ന സുരേഷ് ജാമ്യം തേടി ഹൈക്കോടതിയിൽ


കൊച്ചി: നയതന്ത്ര സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് ജാമ്യം തേടി ഹൈക്കോടതിയിൽ. തനിക്കെതിരേ ചുമത്തിയിരിക്കുന്ന യുഎപിഎ കേസ് നിലനിൽക്കില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തനിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പറ്റിയ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി ജയിലിൽ കഴിയുകയാണെന്നും കേസിന്‍റെ വിചാരണം അനന്തമായി നീളുകയാണെന്നും ജാമ്യഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ മാർച്ചിലാണ് ഏറ്റവും ഒടുവിൽ സ്വപ്നയുടെ ജാമ്യഹർജി എൻഐഎ കോടതി തള്ളിയത്. പിന്നീട് അവർ കോടതിയെ സമീപിച്ചിരുന്നില്ല. ഈ ഉത്തരവ് ചോദ്യം ചെയ്താണ് നിലവിലെ ഹർജി.

You might also like

  • Straight Forward

Most Viewed