കേരളത്തിൽ റെക്കോഡ് മദ്യവിൽപ്പന


തിരുവനന്തപുരം: ലോക്ഡൗൺ ഇളവിനെത്തുടർന്നു മദ്യശാലകൾ തുറന്ന ബുധനാഴ്ച റിക്കോർഡ് വിൽപ്പന. 51 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് ഷോപ്പുകളിലൂടെ മാത്രം വിറ്റത്. സാധാരണ ദിവസങ്ങളിൽ 49 കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്.  ബുധനാഴ്ച 225 ഔട്ട്‍ലെറ്റുകളാണ് തുറന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആർ) 20 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിലെ 40 ഷോപ്പുകൾ തുറന്നിരുന്നില്ല. കൺസ്യൂമർ ഫെഡ് ഔട്ട്‍ലെറ്റുകളിൽ‍ എട്ട് കോടിയുടെ മദൃവിൽപന ഇന്നലെ നടന്നു. 

ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് തേങ്കുറിശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശിയിൽ വിറ്റത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌‍ലെറ്റിൽ‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയിൽ‍ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു.

You might also like

  • Straight Forward

Most Viewed