വിള്ളൽ; വലിയതുറ കടൽപാലത്തിന്റെ ഒരു ഭാ​ഗം താഴ്ന്നു


തിരുവനന്തപുരം: വിള്ളലുണ്ടായതിനെത്തുടർന്ന് വലിയതുറ കടൽപാലത്തിന്റെ ഒരു ഭാഗം താഴ്ന്നു. കടൽപാലം ഇപ്പോൾ ചെരിഞ്ഞ നിലയിലാണ്.അപകട സാധ്യത ഉള്ളതിനാൽ ഗേറ്റ് പൂട്ടിയിരിക്കുകയാണ്. പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് കടൽക്ഷോഭം അതിരൂക്ഷമാണ്. തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായതിന് പിന്നാലെ, തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായി. നൂറിൽ അധികം വീടുകളിൽ വെള്ളം കയറി.

ചാവക്കാട്, കൊടുങ്ങല്ലൂർ മേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. ഇതുവരെ 105 പേരെ ക്യാന്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കാസർകോട് മുസോടി കടപ്പുറത്തെ നാല് വീടുകൾ ഭാഗികമായി തകർന്നു.

കടൽക്ഷോഭം രൂക്ഷമായ എറണാകുളം ചെല്ലാനത്ത് പതിനഞ്ചോളം പേരെ ക്യാന്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. രോഗികളെയും ഗർഭിണികളെയും ഇന്നലെ പൊലീസിന്റെ നേതൃത്വത്തിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. അഞ്ചടി പൊക്കത്തിൽ വെള്ളം ഉയർന്നിട്ടും ഭൂരിഭാഗം ആളുകളും ക്യാന്പിലേക്ക് മാറാൻ തയ്യാറല്ല. ഈ സാഹചര്യത്തിൽ 28 പേരടങ്ങുന്ന എൻഡിആർഎഫ് സംഘം ചെല്ലാനത്ത് ക്യാന്പ് ചെയ്തിട്ടുണ്ട്. മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനായി അഞ്ച് ടോറസ് ലോറികളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ക്യാംപുകളിലേക്ക് മാറ്റുന്നവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇതിൽ പോസിറ്റീവ് ആയവരെ കടവന്ത്രയിലെ എഫ്എൽടിസിയിലേക്ക് മാറ്റും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed