‘ഷാജിക്ക് ലീഗിന്റെ പൂര്‍ണ പിന്തുണ’; സംരക്ഷിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

കൊച്ചി:
കെഎം ഷാജിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി ഷാജിക്കൊപ്പമാണെന്നും കണ്ണൂര്‍ കൊലപാതകത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് നടക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെഡിഡ് നടത്തിയത്. കോഴിക്കോട്ടേയും കണ്ണൂരിലേയും വീട്ടില്‍ ഒരേസമയമായിരുന്നു റെയിഡ്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷാജിയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.
ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ അരകോടി രൂപയാണ് പിടിച്ചെടുത്തത്. കോഴിക്കോട്ടെ വീട്ടില്‍ നിന്നും വിദേശ കറന്‍സിയും, ചില നിര്‍ണായക രേഖകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എംഎല്‍എയായ ശേഷം 28 തവണയാണ് ഷാജി വിദേശയാത്ര നടത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കണ്ടെത്തിയിരുന്നു.