കോഴിക്കോട്ട് മൂന്നു കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി

രാമനാട്ടുകര:
കോഴിക്കോട്ട് കോടികളുടെ ലഹരിമരുന്നുവേട്ട. രാജ്യാന്തര വിപണിയിൽ മൂന്നു കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. കോഴിക്കോട്ട് പയ്യാനക്കൽ ചക്കുംകടവ് സ്വദേശി അൻവർ ആണ് അറസ്റ്റിലായത്. രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് മൂന്നു കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് എത്തിച്ചതാണ് ഹാഷിഷ് ഓയിലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.