തൃശൂര്‍ പൂരം; 45 വയസ്സിന് താഴെയുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം


കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. പരിശോധനക്ക് ശേഷമേ ആളുകളെ പ്രവേശിപ്പിക്കൂ. പൂരത്തിനെത്തുന്ന 45 വയസ്സിന് മുകളിലുള്ളവർ വാക്സിനേഷൻ നടത്തിയിരിക്കണം. 45 വയസ്സിന് താഴെയുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം തുടങ്ങിയ സര്‍ക്കാർ നിര്‍ദ്ദേശങ്ങൾ ദേവസ്വങ്ങൾ അംഗീകരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പരിശോധിച്ചതിന് ശേഷം കടത്തിവിടും. 10 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കില്ല. കുടമാറ്റം, വെടിക്കെട്ട് എന്നിവയിൽ മാറ്റമുണ്ടാകില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൂരവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം. ഉച്ചയ്ക്ക് ശേഷം ജില്ലാ കലക്ടർ വിളിച്ച് ചേർത്ത യോഗവും ഉണ്ട്. വിവിധ വകുപ്പുകളുമായി ചേർന്നുള്ള കൂടിയാലോചനകളാണ് നടക്കുക. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed