തൃപ്പൂണിത്തുറയിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഭാര്യ സഹോദരൻ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ ഉദയംപേരൂർ സ്വദേശിയായ നിധിൻ(42) മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കേസിൽ നിധിന്‍റെ ഭാര്യ സഹോദരൻ ഉൾപ്പടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസങ്ങൾക്ക് മുന്‍പാണ് മിഥുൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വാഭാവിക മരണമാണെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിധിന്‍റെ ശരീരത്തിൽ ക്രൂര മർദനമേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. നിധിൻ ഭാര്യയെ പതിവായി മർദിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും നിധിൻ രമ്യയെ മർദിച്ചു. തുടർന്ന് രമ്യ സഹോദരൻ വിഷ്ണുവിനെയും ബന്ധു ശരത്തിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇരുവരും ചേർന്ന് നിധിനെ ക്രൂരമായി മർദിച്ചു. അന്ന് ഒന്നും സംഭവിച്ചില്ലെങ്കിലും പിറ്റേന്ന് രാവിലെ മിഥുൻ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു സംഭവത്തിൽ വിഷ്ണുവിനെയും ശരത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.